Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogGulf Newsഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി

ഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി

ദുബൈ: ഫ്‌ലൈ ദുബൈ വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെ ഫ്‌ലൈ ദുബൈ ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി. ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് ഷെയ്ഖ് സായിദ് – 2 ആണ് ഫ്‌ലൈ ദുബായ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. യുഎഇ പ്രസിഡന്റാണ് ബഹുമതി സമ്മാനിച്ചത്.

സെപ്തംബര്‍ 30നാണ് ദുബൈയില്‍നിന്ന് ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിച്ചത്. സഹപൈലറ്റിന്റെ ആക്രമണം ചെറുത്തുനിന്ന സ്മിത് മച്ചാര്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനിടെ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നതോടെ യാത്രക്കാര്‍ സഹപൈലറ്റിനെ കീഴ്‌പ്പെടുത്തി. പിന്നാലെ വിമാനത്തില്‍ യാത്രചെയ്തിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അന്നുതന്നെ എല്ലാ യാത്രക്കാരും സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സ്മിത് മച്ചാര്‍.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags