Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaഗള്‍ഫ് സംഘര്‍ഷം; ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഗള്‍ഫ് സംഘര്‍ഷം; ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികള്‍ക്കായി സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ 011-23747079, 9310443880( വാട്ട്‌സ് ആപ്പ്).

കേരള ഹൗസിലെ നോഡല്‍ ഓഫീസറായി നോര്‍ക്ക ഡെവലപ്‌മെന്റ് ഓഫീസര്‍ ജെ. ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡല്‍ ഓഫീസറായി അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ ചാര്‍ജ്ജുള്ള ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജയ്സ്വാറിനെയും റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ചുമതലപ്പെടുത്തി.

കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. എംബസി ഓഫ് ഇന്ത്യ ഇന്‍ റിയാദ്, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഇന്‍ ജിദ്ദ, മറ്റ് ഇന്ത്യന്‍ എംബസികളുടെയും ഏകോപനത്തോടെയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നടത്തുക.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags