Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNationalഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന്; നവംബര്‍ ഒന്നിന് മഹാറാലി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി. മോക്ക് ഇംപീച്ച്‌മെന്റ് ഈ മാസം 30ന് നടക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനത്ത് ഡല്‍ഹി ചലോ മഹാറാലി സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ മുന്നണിയുടെ എല്ലാ കക്ഷി നേതാക്കളും പ്രവര്‍ത്തകരും ഡല്‍ഹിയില്‍ എത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അഭ്യര്‍ഥിച്ചു. രാംലീല മൈതാനത്തിന് പുറത്ത് മറ്റൊരിടത്ത് വച്ച് പരിപാടി നടത്താനാണ് പദ്ധതിയിടുന്നത്. വേദിടയക്കം കോണ്‍ഗ്രസും മറ്റ് ഇന്ത്യ മുന്നണി നേതാക്കളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച ഡല്‍ഹയില്‍ സിപിഐ മനുഷ്യച്ചങ്ങലയും നവംബര്‍ ഒന്നിന് രാംലീല മൈതാനത്ത് മഹാറാലിയുമാണ് ഇന്ത്യാ സഖ്യം ആഹ്വാനം ചെയ്തിരിക്കുന്നത്. തുടര്‍പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ 273 കമ്പനി കേന്ദ്രസേനയുടെ വിന്യാസം ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ആകെ 57 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

അതിനിടെ, നവംബര്‍ 1ലെ മഹാ റാലി മാറ്റണമെന്ന് ആവശ്യപെട്ട് വ്യാപാര സംഘടനകള്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. റാലി ദീപാവലി കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ കത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags