Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമലയിലേക്കുള്ള നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനുവിനെയാണ് വിജിലൻസ് എസ്ഐടി അറസ്റ്റ് ചെയ്തത്. 11,040 കിലോഗ്രാം നെയ്യ് തട്ടി എടുത്തെന്നും തമിഴ്നാട്ടിലെ രണ്ടു ഏജൻസികൾക്ക് മറിച്ചു വിറ്റുവെന്നും കണ്ടെത്തൽ. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട മില്‍മ ഡയറിയില്‍ നിന്നും ശബരിമലയിലേക്ക് നെയ്യ് എത്തിക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായിരുന്നു ബിനു.

2015ല്‍ ശബരിമലയിലേക്ക് എത്തിക്കാന്‍ നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജ രേഖ ചമച്ച് തമിഴ്‌നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നിവയ്ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു. ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെക്ക് പോസ്റ്റിലടക്കം കൃത്രിമ രേഖകള്‍ കാണിച്ചാണ് കടത്ത് നടത്തിയതെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ഇരുപതിനായിരം യൂണിറ്റ് അരവണയുണ്ടാക്കാന്‍ മില്‍മയില്‍ നിന്ന് വാങ്ങിയ നെയ്യില്‍ ഒരു വിഭാഗം വഴിമധ്യേ വില്‍ക്കുകയും ശബരിമലയില്‍ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്‌തെന്നാണ് കേസ്. കരാര്‍ പ്രകാരമുള്ള മുഴുവന്‍ നെയ്യും ശബ രിമലയില്‍ എത്തിയില്ലെന്ന് ആരോപണമുയര്‍ന്നതോടെ ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസര്‍ പ്രാഥമിക അനേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags