
അപരിചിതമായ പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യരുത്; കെണിയാവാം, മുന്നറിയിപ്പ്
തിരുവനന്തപുരം: ഫോണില്‍ വരുന്ന അപരിചിതമായ പോപ്പ്-അപ്പുകളില്‍ (Pop-ups) ക്ലിക്ക് ചെയ്യരുതെന്ന് സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. ഇത് യഥാര്‍ത്ഥ സന്ദേശമാണെന്ന് തോന്നിപ്പിക്കാമെങ്കിലും അതൊരു സൈബര്‍ കെണിയാണ്. ഫോണ്‍ അപ്ഡേറ്റ് ചെയ്യാനോ വൈറസ് കളയാനോ വേണ്ടി ഇത്തരം പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ട് ആകുകയും, തട്ടിപ്പുകാര്‍ക്ക് ഡാറ്റയിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അക്കൗണ്ടിലുള്ള പണവും വിലപ്പെട്ട വിവരങ്ങളും നഷ്ടപ്പെടാം. അതിനാല്‍, എന്തും ചിന്തിച്ചു മാത്രം ക്ലിക്ക് ചെയ്യുക. അപ്ഡേറ്റുകള്‍ക്കോ വൈറസ് ക്ലീനിങ്ങിനോ വേണ്ടിയുള്ള പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, വ്യക്തിപരമോ ബാങ്കിങ് സംബന്ധമായോ ഉള്ള വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക, ഫോണിലേക്ക് റിമോട്ട് ആക്സസ് അനുവദിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുറിപ്പ്:
അപരിചിതമായ പോപ്പ്-അപ്പുകള്‍ സൈബര്‍ കെണിയാവാം!
ഫോണില്‍ വരുന്ന അപരിചിതമായ പോപ്പ്-അപ്പുകളില്‍ (Pop-ups) ക്ലിക്ക് ചെയ്യരുത്; ഇത് യഥാര്‍ത്ഥ സന്ദേശമാണെന്ന് തോന്നിപ്പിക്കാമെങ്കിലും അതൊരു സൈബര്‍ കെണിയാണ്. ഫോണ്‍ അപ്ഡേറ്റ് ചെയ്യാനോ വൈറസ് കളയാനോ വേണ്ടി ഇത്തരം പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ട് ആകുകയും, തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഡാറ്റയിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. ഫലത്തില്‍ നിങ്ങളുടെ അക്കൗണ്ടിലുള്ള പണവും വിലപ്പെട്ട വിവരങ്ങളും നഷ്ടപ്പെടുന്നു. അതിനാല്‍, എന്തും ചിന്തിച്ചു മാത്രം ക്ലിക്ക് ചെയ്യുക! അപ്ഡേറ്റുകള്‍ക്കോ വൈറസ് ക്ലീനിങ്ങിനോ വേണ്ടിയുള്ള പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, വ്യക്തിപരമോ ബാങ്കിങ് സംബന്ധമായോ ഉള്ള വിവരങ്ങള്‍ പങ്കുവെക്കാതിരിക്കുക, ഫോണിലേക്ക് റിമോട്ട് ആക്സസ് അനുവദിക്കാതിരിക്കുക. സംശയമുണ്ടെങ്കില്‍ നിങ്ങളുടെ കുടുംബാംഗങ്ങളോട് ചോദിക്കുകയോ സൈബര്‍ പോലീസിനെ ബന്ധപ്പെടുകയോ ചെയ്യുക.
നമ്മുടെ ജാഗ്രതയാണ് നമ്മുടെ ഏറ്റവും വലിയ സുരക്ഷ!
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്‍കേണ്ടതാണ്.








