Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaസിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ അപ്പീല്‍ അനുമതി നിരസിച്ച, ജസ്റ്റിസ് കെ നടരാജന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുക. മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.

കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് പിണറായി വിജയന്‍ ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഇടപെടലും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടി സമന്‍സിന് മറുപടി നല്‍കി. എന്നാല്‍, സുപ്രീംകോടതി വിധി വിജിലന്‍സ് കേസിന് മാത്രം ബാധകമെന്നും, ഇസിഐആറിന് സ്റ്റേ ഇല്ലാത്തിടത്തോളം അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ഇ ഡി. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നല്‍കാനാണ് ആലോചന.

ബാധകമല്ലെന്ന നിലപാടാണ് ഇഡിയ്ക്ക് ഉള്ളത്. അതിനാല്‍ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടില്ല. ഹൈകോടതി നടപടികള്‍ അടക്കം പരിഗണിച്ച് തുടര്‍ നീക്കങ്ങള്‍ ആലോചിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags