
ആർലേക്കർക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി സർക്കാർ; പുതിയ ഗവർണർക്ക് ഊഷ്മള വരവേൽപ്പ്, സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക യാത്രയയപ്പ് നൽകി. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഔദ്യോഗിക യാത്രയയപ്പ് വിരുന്ന് ഒരുക്കിയത്. ആർലേക്കറുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നു. പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിന്റെ ആദരം സമ്മാനിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ സ്നേഹവായ്പ് തിരിച്ചുനല്‍കുക മാത്രമാണ് ചെയ്തതെന്ന് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകി. മുഖ്യമന്ത്രി, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.15-ന് മാഥൂർ കേരളത്തിന്റെ 29-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും.








