
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വിദ്യാരംഭവുംവിജയദശമി പൂജയും ഒക്ടോബർ 21ന്
കുമരകം : നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന വിവിധ ചടങ്ങുകൾ ഒക്ടോബർ 21 ബുധനാഴ്ച അവസാനിക്കും. രാവിലെ 6.30 മുതൽ 8 മണി വരെ വിജയദശമി പൂജയെടുപ്പും വിദ്യാരംഭവും.7 മണിക്ക് ശ്രീവിദ്യാ പൂജ ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും മേൽശാന്തി ഷൈൻ ശാന്തിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾനടക്കുന്നത്.
അറിവിന് ഏറെ പ്രാധാന്യം കൽപ്പിച്ച ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നടത്തിയ ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ സുബ്രഹ്മണ്യ ഭഗവാന്റെ തിരുസന്നിധിയിൽ വിദ്യാരംഭം കുറിക്കുന്നത് വിദ്യാവിജയത്തിന് ശ്രേഷ്ഠവും പുണ്യവുമായിട്ടാണ് ഭക്തജനങ്ങൾ കരുതുന്നത്.
വിദ്യാരംഭത്തിന് ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അറിയിച്ചു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ വിദ്യാരംഭം കുറിക്കുന്നതിനുള്ള ദേവസങ്കേതമാണ് ശ്രീകുമാരമംഗലം ക്ഷേത്രം. ഈ അവസരം ഭക്തജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ക്ഷേത്രം തന്ത്രി പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന്
0481 2524446 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുതാണ്.








