Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaവിഎസ് അച്യുതാനന്ദന്റെ ജന്മദിനത്തിൽ വേലിക്കകത്ത് വീട്ടിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വി എ അരുൺ കുമാർ

വിഎസ് അച്യുതാനന്ദന്റെ ജന്മദിനത്തിൽ വേലിക്കകത്ത് വീട്ടിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വി എ അരുൺ കുമാർ

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ പുതുക്കാൻ ഒത്തുചേരലൊരുക്കി കുടുംബം. ഒക്ടോബർ 20-ന് ആലപ്പുഴയിലെ കുടുംബവീടായ ‘വേലിക്കകത്ത്’ വീട്ടിൽ നടക്കുന്ന ഒത്തുചേരലിലേക്ക് സുഹൃത്തുക്കളെയും നാട്ടുകാരെയും സ്വാഗതം ചെയ്ത് മകൻ ഡോ. വി.എ. അരുൺ കുമാർ രംഗത്തെത്തി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഏവരെയും ഹൃദ്യമായി ക്ഷണിച്ചത്. വി.എസിനെ സ്നേഹിക്കുന്ന ഏവർക്കും ഒരുമിച്ചുകൂടാനും അദ്ദേഹത്തിന്റെ സ്മരണകൾ പങ്കുവെക്കാനുമാണ് ജന്മദിനമായ ഒക്ടോബർ 20-ന് കുടുംബവീട് വേദിയാകുന്നത്.

വി.എസ്. അച്യുതാനന്ദൻ ഫൗണ്ടേഷനും അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ഒത്തുചേരലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതെന്ന് ഡോ. വി.എ. അരുൺ കുമാർ കുറിച്ചു. ഒക്ടോബർ 20-ന് രാവിലെ മുതലാണ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ ഓർമ്മസംഗമം നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags