Vazhchayugam

Live News

28.3°C
  • Kottayam
October 16, 2026
Follow Us:
VazhchayugamBlogKeralaസ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓർഡിനറി ബസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോൺ. എന്നാൽ ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും, പകരം സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇക്കാര്യങ്ങൾ പകൽപോലെ വ്യക്തമായിട്ടും, പ്രിയദർശിനി സൗജന്യ യാത്രയുടെ ശോഭകെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയരുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും സി പി ജോൺ വിമർശിച്ചു. ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര പദ്ധതി. ഓഡിനറി ബസുകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ല. സൗകര്യം നോക്കി മറ്റ് ബസുകളിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കുന്നത് നോക്കാം.

സ്വകാര്യ ബസുകളുടെ പ്രതിസന്ധി, ചില സ്ഥലങ്ങളിൽ പ്രശ്നമുണ്ടായിരുന്നു. എല്ലാ സ്ഥലങ്ങളിലും പ്രശ്നമില്ല. സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം ചർച്ച നടക്കുകയാണ്. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് കൊണ്ടുവരുന്നതിന് പഠനങ്ങൾ നടത്തുന്നു. ഏതുതരം സീറ്റ് ബെൽറ്റ് വേണം എന്നുള്ളതിന്റെ സാമ്പിളുകൾ പരിശോധിച്ചു. സാധ്യത പരിശോധിക്കുന്നു. ഇക്കാര്യം നിർബന്ധിക്കുന്നില്ല. അങ്ങനെ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ചെയ്യാം.

സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ ഗൗരവമായി കാണുന്നു. പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നം.അതിനുമുമ്പ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. 19000 ബസ് ഉണ്ടായിരുന്നത് 13000 ആയി കുറഞ്ഞിരുന്നു.പ്രിയദർശിനി പദ്ധതി വന്നതോടെ യാത്രക്കാർ വീണ്ടും പൊതുഗതാഗതത്തിലേക്ക് വന്നു തുടങ്ങി. ഈ വിജയത്തിൻ്റെ ഇരകളായി സ്വകാര്യബസ്സുകൾ മാറണമെന്ന് സർക്കാരിന് ആഗ്രഹമില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags