Vazhchayugam

Live News

28.3°C
  • Kottayam
October 16, 2026
Follow Us:
VazhchayugamBlogNationalമൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു മലയാളികള്‍ അടക്കം നാലുപേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്.

ബസ് ഡ്രൈവര്‍ മൈസൂരു സ്വദേശി സുനില്‍, ബസ് ക്ലീനര്‍ മലയാളി സുഹൈല്‍, കോഴിക്കോട് മാങ്കാവ് സ്വദേശി സജേഷ്, ബേപ്പൂര്‍ സ്വദേശി അഫ്താബ് എന്നിവരാണ് മരിച്ചത്. നാലു പേരുടെയും മൃതദേഹം പെരിയപട്ടണയിലെ ആശുപത്രിയിലാണ്.

ബസില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 15 ഓളം പേരെ പെരിയപ്ട്ടണയിലെയും മൈസൂരുവിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു ഇരു വാഹനങ്ങളും. ലോറി പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതാണ് അപകടകാരണമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags