Vazhchayugam

Live News

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogNationalഎല്ലാ സമരവും ഒറ്റ ലക്ഷ്യത്തിനായി; ഇന്ത്യാ സഖ്യത്തിനും സിജെപിക്കും ഒരേ ലക്ഷ്യം; അഭിജീത് ദീപ്‌കെ

എല്ലാ സമരവും ഒറ്റ ലക്ഷ്യത്തിനായി; ഇന്ത്യാ സഖ്യത്തിനും സിജെപിക്കും ഒരേ ലക്ഷ്യം; അഭിജീത് ദീപ്‌കെ

ഡല്‍ഹി: എല്ലാ സമരവും ഒറ്റ ലക്ഷ്യത്തിനായെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഇന്ത്യാസഖ്യത്തിനും സിജെപിക്കും ഒരേ ലക്ഷ്യം. സിജെപി സമ്മര്‍ദ ഗ്രൂപ്പായി തുടരുമെന്നും സമരത്തിനായി ഡല്‍ഹിയിലേക്ക് ഉടന്‍ തിരിക്കുമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

എല്ലാ പ്രതിഷേധങ്ങളും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുന്നതിലൂടെയും, അധികാരം നിലനിര്‍ത്താന്‍ നരേന്ദ്ര മോദിയെ സഹായിക്കുന്നതിലൂടെയും ഗ്യാനേഷ് കുമാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെയാണ് എല്ലാവരും പോരാടുന്നത് – അദ്ദേഹം പറഞ്ഞു.

കോക്രോച്ച് ജനതാ പാര്‍ട്ടി ഒരു സ്വതന്ത്ര സമ്മര്‍ദ്ദ ഗ്രൂപ്പാണെന്നും അത് എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനര്‍ഥം ഞങ്ങള്‍ ഇന്ത്യ സഖ്യത്തിന് എതിരാണെന്നല്ല. ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റവും ഞങ്ങളുടെ മുന്നേറ്റവും ഒരേ ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് – അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. നരേന്ദ്ര മോദിയോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ. രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ നിങ്ങള്‍ ഉറച്ച് തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അത് നടപ്പിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഔദ്യോഗികമായിത്തന്നെ അത് ചെയ്യുക. ജന്തര്‍ മന്തറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ മാത്രം ആളുകളെ അഞ്ച് ദിവസത്തേക്ക് തടങ്കലില്‍ വെച്ചുകൊണ്ട്, അനൗദ്യോഗിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് നിങ്ങളെന്തിനാണ് ഭീരുക്കളെപ്പോലെ പെരുമാറുന്നത്? യഥാര്‍ത്ഥ അടിയന്തരാവസ്ഥാ കാലത്ത് പോലും കാര്യങ്ങള്‍ ഇത്രത്തോളം വഷളായിരുന്നില്ല. ഈ രാജ്യത്ത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുന്നത് എപ്പോഴാണ് ഇത്ര വലിയൊരു കുറ്റകൃത്യമായി മാറിയത്? അത് ചെയ്തതിന്റെ പേരില്‍ ആളുകളെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ മാത്രം കുറ്റകൃത്യമാണോ? അതുകൊണ്ട്, നരേന്ദ്ര മോദിയോട് എനിക്ക് പറയാനുള്ളത്: ഇത്രയും ഭീരുവാകുന്നത് നിര്‍ത്തൂ; ധൈര്യം കാണിക്കൂ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെങ്കില്‍, ധൈര്യമുണ്ടെങ്കില്‍ അത് ഔദ്യോഗികമായി ചെയ്യൂ – അദ്ദേഹം പറഞ്ഞു.

ജന്തര്‍മന്തറിലെ മിന്നല്‍ പ്രതിഷേധത്തില്‍ അറസ്റ്റിലായ സിജെപി നേതാക്കള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ്. അഞ്ച് ദിവസം റിമാന്‍ഡിലായ സിജെപി സഹകണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയുമാണ് അല്‍പസമയം മുൻപാണ് ജയിലില്‍ എത്തിച്ചത്. അജിങ്ക്യാ ഷിന്‍ഡെയ്ക്ക് ഉപാധികളോടെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags