Vazhchayugam

Live News

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogInternationalലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന്‍. ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചത്.

71 കാരനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് (lower lobe) ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയില്‍ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയമാണെന്നും വത്തിക്കാന്‍ അറിയിച്ചു.

മാര്‍പാപ്പ സാധാരണ നിലയില്‍ ബോധം വീണ്ടെടുത്തതായും ആശുപത്രിയില്‍ വിശ്രമത്തിലാണെന്നും മുഖ്യ സര്‍ജന്‍ പ്രൊഫസര്‍ സ്റ്റെഫാനോ മാര്‍ഗരിറ്റോറ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 20 വരെ മാര്‍പാപ്പയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags