Vazhchayugam

Live News

മാസപ്പടി കേസ്: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രസക്തിയെന്തെന്ന് ഹൈക്കോടതി

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

‘ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogKannurകണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

കണ്ണൂർ: പത്ത് ദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് മിഴിവേകി നഗരത്തിൽ ആദ്യമായി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചു. നഗരവീഥികളിലൂടെ കന്നിയാത്ര നടത്തിയ ഡബിൾ ഡെക്കർ ബസിനെ കൗതുകത്തോടെയാണ് നാട്ടുകാരും സന്ദർശകരും വരവേറ്റത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തുനിന്നാണ് ഈ പ്രത്യേക ബസ് കണ്ണൂരിലേക്ക് എത്തിച്ചിരിക്കുന്നത്.

ആദ്യമായാണ് കണ്ണൂർ നഗരത്തിൽ ഒരു ഡബിൾ ഡെക്കർ ബസ് എത്തുന്നത് എന്നതിനാൽ ആളുകൾക്കിടയിൽ വലിയ ആവേശമാണ് പ്രകടമാകുന്നത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് കാൽടെക്സ്, താഴെ ചൊവ്വ (താന) വഴി മുനീശ്വരൻ കോവിൽ വഴിയാണ് ബസ് തിരികെ ആരംഭിച്ച സ്ഥലത്ത് എത്തിച്ചേരുന്നത്. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നഗരത്തിലൂടെ സർവീസ് നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ബസ് സർവീസ് നടത്തുക.

താഴത്തെ തട്ടിൽ 28 സീറ്റുകളും മുകൾത്തട്ടിൽ 36 സീറ്റുകളുമായി ആകെ 64 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. എന്നാൽ ഉയർന്ന വാഹനമായതിനാൽ ഉയരക്കുറവുള്ള റോഡുകളിലൂടെയോ സാധാരണ ബസുകൾ പോകുന്ന എല്ലാ വഴികളിലൂടെയോ ഈ ബസിന് സഞ്ചരിക്കാൻ പരിമിതികളുണ്ട്. കണ്ണൂരിൽ ഡബിൾ ഡെക്കർ സർവീസ് സ്ഥിരമാക്കുന്നത് സംബന്ധിച്ച് പ്രായോഗികതയും സാധ്യതകളും വിശദമായി പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർ കെ ആർ തൻസീർ . വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags