Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKottayamസ്വകാര്യ ആശുപത്രികളെ സഹായിക്കാനായി സർക്കാർ ആശുപത്രികളെ കാര്യക്ഷമമല്ലാതാക്കുന്നു: അഡ്വ. കെ. മാധവൻ പിള്ള

സ്വകാര്യ ആശുപത്രികളെ സഹായിക്കാനായി സർക്കാർ ആശുപത്രികളെ കാര്യക്ഷമമല്ലാതാക്കുന്നു: അഡ്വ. കെ. മാധവൻ പിള്ള

കുറിച്ചി : സംസ്ഥാനത്തെ കുത്തക സ്വകാര്യ ആശുപത്രികളെ സഹായിക്കണമെന്ന ഗൂഢലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതാക്കുകയാണെന്ന് സിപിഐ കുറിച്ചി ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കുറിച്ചി മന്ദിരം ആശുപത്രിയ്ക്ക് മുമ്പിൽ നടത്തിയ ധർണാസമരം ഉദ്ഘാടനം ചെയ്ത് സിപിഐ ജില്ലാ എക്സിക്കുട്ടീവ് അംഗം അഡ്വ. കെ. മാധവൻപിള്ള പ്രസ്താവിച്ചു.

ആരോഗ്യ രംഗം നേരിടുന്ന പ്രശ്‌നങ്ങൾക്കും ഇപ്പോൾ ഉണ്ടായിട്ടുള്ള മരുന്ന് ക്ഷാമത്തിനും പരിഹാരം ആവശ്യപ്പെട്ട് നടത്തിയ ധർണയിൽ ജില്ലാ കമ്മറ്റിയംഗം കെ രഞ്ജിത്, മണ്ഡലം അസി. സെക്രട്ടറി പി.എസ് രാജേഷ്,
മണ്ഡലം കമ്മറ്റിയംഗങ്ങളായ കെ.പി. സതീഷ്,

സച്ചിൻ സജീവ്, ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ. ആർ.ബിനു,എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് മനന്താനം, മഹിളാ ഫെഡറേഷൻ മണ്ഡലം സെക്രട്ടറി സുധർമ്മ സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ റ്റി.എ ജയിംസ്, പി. അച്യുതൻ,കെ.ജെ. സുരേന്ദ്രൻ ,സുരേഷ് പുളിമൂട്, രത്‌നകുമാർ എന്നിവർ അഭിവാദ്യം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags