Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaകോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി; അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നൽകി

കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി; അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നൽകി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് BRM ഷെഫീറിൻ്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകി. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം. അപേക്ഷ ക്ഷണിക്കാതെ ബയോഡേറ്റ വാങ്ങി ജോലി നൽകുകയായിരുന്നു. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40000 രൂപയാണ് ശമ്പളം. ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്ന് സീമാറ്റ്.

ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചതാണെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം.ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡാറ്റ കിട്ടിയെന്നും പിന്നാലെ നിയമനം നടത്തിയെന്നുമാണ് സീമാറ്റ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

നിയമന നയപടി ക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് സീമാറ്റ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ആ പദവിയില്‍ ജോലി ചെയ്യാന്‍ പറ്റുന്ന നിലയില്‍ യോഗ്യതകള്‍ ഷാനിക്കുണ്ട് എന്ന് കണ്ടാണ് നിയമനം നയത്തിയതെന്നാണ് വിശദീകരണം.

കെപിസിസി സെക്രട്ടറി കൂടിയാണ് ബി ആര്‍ എം ഷെഫീര്‍. സാധാരണയായി ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അവര്‍ക്ക് താല്‍പര്യമുള്ള ആളുകളെ താല്‍ക്കാലിക തസ്തികകളിലേക്ക് നിയമിക്കുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags