Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; കസ്റ്റഡിയിലെടുത്ത രാഹുലിനേയും പ്രിയങ്കയേയും വിട്ടയച്ചു

തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; കസ്റ്റഡിയിലെടുത്ത രാഹുലിനേയും പ്രിയങ്കയേയും വിട്ടയച്ചു

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും റോഡിലൂടെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്. കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടയച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി രണ്ടാം ദിവസത്തെ പ്രതിഷേധത്തിലും ജന്തര്‍ മന്തര്‍ സംഘര്‍ഷഭരിതമായി.

ഭരണഘടന കയ്യില്‍ പിടിച്ചാണ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള വനിതാ എംപിമാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പ്രിയങ്ക പറഞ്ഞു. ജന്തര്‍മന്തറിലേക്കുള്ള എംപിമാരുടെ യാത്ര പൊലീസ് തടഞ്ഞതോടെയാണ് സമരം പ്രക്ഷുബ്ധമായത്. മുഖ്യമന്ത്രി വി ഡി സതീശനും സമരമുഖത്തെത്തി.

പ്രതിപക്ഷ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഡല്‍ഹി പൊലീസിന്റെ കിരാത നടപടികള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത് അതിക്രൂരമായി ബലം പ്രയോഗിച്ചും വലിച്ചിഴച്ചുമാണ്. ഇടത് എംപിമാര്‍ക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി.

രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ കാറ്റ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടു. തടിച്ചുകൂടിയ പ്രവര്‍ത്തകരെ അടിച്ചൊതുക്കിയത് അര്‍ധ സൈനിക വിഭാഗത്തെ ഇറക്കിയാണ്. അതിനിടെ, ഡല്‍ഹി പൊലീസിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags