Vazhchayugam

Live News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogNationalഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍, ശനിയാഴ്ച മുതല്‍ തുടങ്ങും. നവംബര്‍ 1 ന് ഡല്‍ഹി രാം ലീലാ മൈതാനത്താണ് മഹാറാലി.

ഗ്യാനേഷ് കുമാറിന് എതിരായ വിജിലന്‍സ് കേസുകളുടെ തുടര്‍ അന്വേഷണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം എന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. മൂന്ന് വിജിലന്‍സ് കേസുകള്‍ ആണ് ഗ്യാനേഷിന് എതിരെ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നിലും തുടര്‍അന്വേഷണം ഉണ്ടാകുമെന്ന സൂചന കെ സി വേണുഗോപാല്‍ നല്‍കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരണമെന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. വിഷയം ധീരമായി ഉന്നയിക്കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഫോം 6-ല്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ബിജെപിയെ സഹായിക്കാന്‍ ഗ്യാനേഷ് കുമാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്ന രാഹുലിന്റെ സമൂഹമാധ്യമ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 2025 ജൂണ്‍ 24-ലെ ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ്ണ അംഗീകാരത്തോടെയാണ് പുറപ്പെടുവിച്ചതെന്നും, സുപ്രീംകോടതി ഇത് ശരിവെച്ചതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഫോം 6-നൊപ്പമുള്ള ഡിക്ലറേഷന്‍ സുപ്രീംകോടതി അംഗീകരിച്ചതാണെന്ന് വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പ് നേരത്തെ തന്നെ പുറത്തിറക്കിയിട്ടുള്ളതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags