Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaഇത് വെറൈറ്റി അല്ലേ… ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് കുളം ഉദ്ഘാടനം

ഇത് വെറൈറ്റി അല്ലേ… ജനപ്രതിനിധികളെ വെള്ളത്തിൽ തള്ളിയിട്ട് കുളം ഉദ്ഘാടനം

മലപ്പുറം: കുളം ഉദ്ഘാടനത്തിന് വന്നാല്‍ വെറുതെയങ്ങ് പോയാല്‍ മതിയോ, ഒരു വെറൈറ്റി വേണ്ടേ… വേണമെന്ന് കാണിച്ചുതരികയാണ്
പെരിന്തല്‍മണ്ണ തോണിക്കരയിലെ ജനപ്രതിനിധികള്‍. നവീകരിച്ച കുളം നാടിനായി സമര്‍പ്പിച്ചത് ഇന്നലെയാണ്. വെറുതേയൊരു നാട മുറിച്ച് ചടങ്ങ് തീര്‍ക്കുകയല്ല അവര്‍ ചെയ്തത്. വ്യത്യസ്തമായായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടത്തിയത്.

ഇന്നലെ നടന്നതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് തന്നെ വേറെ നടന്നിട്ടുണ്ടാവില്ല. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തില്‍ തള്ളിയിട്ടായിരുന്നു ഉദ്ഘാടനം.

കുളത്തില്‍ നിന്ന് കയറിയ മെമ്പര്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം നാടിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags