Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogNational80 ശതമാനം ഇന്ത്യക്കാരും നോണ്‍ വെജ് കഴിക്കുന്നവര്‍ ; ബ്രിക്സ് മെനുവിനെതിരെ രാഹുല്‍ ഗാന്ധി

80 ശതമാനം ഇന്ത്യക്കാരും നോണ്‍ വെജ് കഴിക്കുന്നവര്‍ ; ബ്രിക്സ് മെനുവിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയിലെ അത്താഴവിരുന്നില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വിളമ്പിയത് വിവാദമാകുന്നു. ലോകനേതാക്കള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുന്നു എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 80 ശതമാനം ഇന്ത്യക്കാരും നോണ്‍ വെജിറ്റേറിയനാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് സങ്കുചിത രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപിയുടെ പ്രതികരണം.

80% ഇന്ത്യക്കാരും സസ്യാഹാരം കഴിക്കുന്നവരല്ല. ഇന്ത്യയിലെ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വളരെ രുചിയേറിയതാണ്. എന്റെ സഹോദരിയുണ്ടാക്കുന്ന ചോലെ ബട്ടുരെ പോലെ – പ്രശസ്തമായ ഉത്തരേന്ത്യന്‍ വിഭവത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുല്‍ ഗാന്ധി കുറിച്ചു. വിദേശ വിശിഷ്ടാതിഥികളുടെ മേല്‍ സര്‍ക്കാര്‍ സ്വന്തം ഭക്ഷണശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചപ്പോള്‍, ഭക്ഷണ മെനുവില്‍ പോലും രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു തിരിച്ചടിച്ചു.

അതേസമയം, ഇന്ത്യന്‍ നയതന്ത്രവിജയമെന്ന വിലയിരുത്തലോടെയാണ് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തിരശീല വീണത്. പ്രതിരോധശേഷി, പരിഷ്‌കരണം, സഹകരണം, സുസ്ഥിരത എന്ന പ്രമേയത്തില്‍ ആയിരുന്നു ഇന്നത്തെ തുറന്ന യോഗം. ആഗോള സംഘര്‍ഷങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കസാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ഫിലിപ്പീന്‍സ് രാഷ്ട്രത്തലവന്‍മാരുമായിപ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഉച്ചകോടിയുടെ സമാപനവേളയില്‍ ലോക നേതാക്കള്‍ക്ക് നന്ദി പറഞ്ഞ നരേന്ദ്രമോദി പരസ്പര സഹകരണത്തിലൂടെ വളരാമെന്ന് ആശംസിച്ചു.

ആഗോളനിയമക്രമം എല്ലരാജ്യങ്ങളും ഒരുമിച്ച് തയാറാക്കേണ്ടതാണ് എന്നും അധികാരമാണ് ശരിപക്ഷമെന്ന നിലപാട് യുക്തിരഹിതമാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ പ്രസ്താവന.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags