Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogKeralaKeralaമണർകാട് പള്ളിയിൽ പൊതുസമ്മേളനം ഇന്ന്; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

മണർകാട് പള്ളിയിൽ പൊതുസമ്മേളനം ഇന്ന്; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശാന്തി​ഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ​ഗുരുരത്നം ജ്ഞാന തപസ്വി പ്രഭാഷണം നടത്തും.

മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജിലെ പു​തി​യ ബ്ലോക്കി​ന്‍റെ​യും മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്ല​സ്ടു കോ​ഴ്സു​ക​ൾ​ക്കാ​യി നി​ർമിച്ച ബ്ലോ​ക്കി​ന്‍റെ​യും മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ന​വീ​ക​രി​ച്ച കാ​ഷ്വാ​ലി​റ്റി​യു​ടെ​യും ഉ​ദ്ഘാ​ട​നം മുഖ്യമന്ത്രിയും സേ​വ​കാ​സം​ഘം നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന ശി​ലാ വി​ത​ര​ണം ചാ​ണ്ടി ഉ​മ്മ​ൻ
എം​എൽഎ‌‌യും നിർവഹിക്കും.

നവാഭിഷിക്തനായ ​ഗബ്രിയേൽ മോർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്തയെ ഫ്രാൻസിസ് ജോർജ് എംപി‌യും കോ​ർ​എ​പ്പി​സ്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട കാ​ലാ​യി​ൽ കു​ര്യാ​ക്കോ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ‌യെ മു​ൻ മ​ന്ത്രി ​വി.​എ​ൻ. വാ​സ​വ​നും അനുമോദിക്കും. കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ റിപ്പോർട്ട് അവതരിപ്പിക്കും. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, പ്രോ​ഗ്രാം കൺവീനർ ജെ. മാത്യൂസ് കോർ എപ്പിസ്കോപ്പ മണവത്ത്, ട്രസ്റ്റി ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ എന്നിവർ പ്രസം​ഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags