
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നു
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്നു. നിലവില്‍ ജില്ലയില്‍ നടന്നുവരുന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു.

ജില്ലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ കാര്യക്ഷമമായാണ് മുന്നോട്ടുനീങ്ങുന്നതെന്ന് വിലയിരുത്തിയ ബഹു. സ്പീക്കര്‍ ജനങ്ങളുടെ പരാതികളുണ്ടാകുന്പോള്‍ കഴിവതും വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

പ്രകൃതി ക്ഷോഭത്തില്‍ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളില്‍ അവ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം. അപകടസാധ്യതയില്ലാത്ത സ്ഥലങ്ങളിലെല്ലാം വൈദ്യുതി വിതരണം കഴിയുന്നത്ര വേഗത്തിൽ പുനഃസ്ഥാപിക്കണം.
ക്യാന്പുകളില്‍ കഴിയുന്നവര്‍ക്കു വേണ്ട എല്ലാ സംവിധാനങ്ങളുമുണ്ടെന്ന് ഉറപ്പാക്കണം-അദ്ദേഹം നിര്‍ദേശിച്ചു.

കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി തഹസീൽദാർമാർ താലൂക്കുകളിലെ നിലവിലെ സ്ഥിതിയും ക്യാമ്പുകളുടെ പ്രവർത്തനവും വിശദീകരിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ വകുപ്പ് മേധാവികള്‍ അറിയിച്ചു.







