Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaKeralaസിജെപിക്കായുള്ള ഐക്യദാര്‍ഢ്യ സദസ്: റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

സിജെപിക്കായുള്ള ഐക്യദാര്‍ഢ്യ സദസ്: റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

കൊച്ചി: റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വേടന്റെ മാനേജര്‍ അടക്കം 99 പേരെ പ്രതിചേര്‍ത്താണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. പാട്ടും പ്രതിഷേധവും എന്ന പേരില്‍ ചൊവ്വാഴ്ചയാണ് പരിപാടി നടന്നത്.

അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക, സ്‌പോര്‍ട്ട്‌സ് മേഖലയില്‍ നിന്നുള്ള നിരവധി ആളുകള്‍ വേടന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിഎഎ പ്രതിഷേധം, ശബരിമല പ്രതിഷേധം മുതലായവ സംഘടിപ്പിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തതിന് മുന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷം ഭരണമേറ്റെടുക്കുമ്പോഴാണ് ഇത്തരമൊരു കേസെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് മിന്നല്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരായ പൊലീസ് നടപടിയില്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പ്രതിഷേധത്തിന്റെ പേരില്‍ റാപ്പര്‍ വേടന്റെ സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags