Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaകിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി

കിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി

തിരുവനന്തപുരം: കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. സമിതിയില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്.

മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിര്‍ദ്ദേശവും സമിതി സമര്‍പ്പിക്കണം.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കാര്യങ്ങളിലും നിയമനങ്ങളിലും സര്‍ക്കാരിന്റെ നിയന്ത്രണം വരും. നിലവില്‍ കിഫ് ബി നേരിട്ട് നിയമിച്ച നാന്നൂറോളം കരാര്‍ ജീവനക്കാരുടെ നിയമനവും പുനഃപരിശോധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷമായ യുഡിഎഫ് കിഫ്ബിക്കെതിരെ രംഗത്തുവന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags