Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaകാഫിർ സ്‌ക്രീൻഷോട്ട്:’CPIM കമ്മ്യൂണൽ പോയിസനാവാൻ പാടില്ലായിരുന്നു: ഷാഫി പറമ്പിൽ

കാഫിർ സ്‌ക്രീൻഷോട്ട്:’CPIM കമ്മ്യൂണൽ പോയിസനാവാൻ പാടില്ലായിരുന്നു: ഷാഫി പറമ്പിൽ

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റ അറസ്റ്റില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് എംപി പറഞ്ഞു. പരാതി നല്‍കിയ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്ത് ആക്രമണം നടത്തിയാലും പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞു. അവരുണ്ടാക്കിയ വ്യാജ നിര്‍മതി മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇത്തരക്കാര്‍ക്ക് നിയമപരമായ തിരിച്ചടി ലഭിച്ചു. റിബേഷില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വടകരയുടെ മണ്ണില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചു’, ഷാഫി പറമ്പില്‍ പറഞ്ഞു.

ഏതെങ്കിലും ഒരു വ്യക്തിയുടെ തലയില്‍ ഉദിച്ച ബുദ്ധിയല്ല ഇതെന്നും ഷാഫി ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ പങ്കുണ്ട്. നാടിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമം നടന്നു. സിപിഐഎം കമ്മ്യൂണല്‍ പോയിസണ്‍ ആവാന്‍ പാടില്ലായിരുന്നു. മാഷാ അള്ളാ പോസ്റ്റര്‍ എന്തിന് ഉപയോഗിച്ചെന്നും ഫസലിനെ കൊന്നതിന് ശേഷം തൂവാല എന്തിന് ക്ഷേത്രത്തില്‍ കൊണ്ടിട്ടെന്നും ഷാഫി ചോദിച്ചു. കമ്യൂണല്‍ പോയിസണ്‍ ബോംബാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ടെന്നും അത് ഡിഫ്യൂസ് ചെയ്‌തെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ജിതിന്‍ ഭാസ്‌കറിന് ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതും ഉപദേശിച്ചവരും അവരായത് കൊണ്ടാണെന്ന് ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിന് പിന്നില്‍ ഷാഫി എന്ന് പറഞ്ഞ് സ്വയം അപഹാസ്യരാവരുതെന്നും തന്റെ നിര്‍ദ്ദേശപ്രകാരമല്ല റിബേഷിന് പോസ്റ്റ് അയച്ചുകൊടുത്തതെന്നും അദ്ദേഹം ഡിവൈഎഫ്‌ഐക്ക് മറുപടി നല്‍കി.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags