Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogKeralaKeralaനയപ്രഖ്യാപനം അല്ല നയരാഹിത്യത്തിന്റെ പ്രഖ്യാപനം; പിണറായി വിജയൻ

നയപ്രഖ്യാപനം അല്ല നയരാഹിത്യത്തിന്റെ പ്രഖ്യാപനം; പിണറായി വിജയൻ

തിരുവനന്തപുരം: നയപ്രഖ്യാപനമല്ല നടന്നത് നയരാഹിത്യത്തിന്റെ പ്രഖ്യാപനമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കുറേ കാര്യങ്ങൾ കേന്ദ്രത്തിൽനിന്ന് ചോദിച്ചു വാങ്ങേണ്ടതുണ്ട് അതിനെക്കുറിച്ച് ഒന്നും പരാമർശമില്ലെന്നും മൗനം പാലിച്ചതായും പിണറായി വിജയൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ സാമ്പത്തികനയങ്ങളെ പേരിനു പോലും പരാമർശിക്കുന്നില്ല തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി പരാമർശിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പൊതു കടം അഞ്ചുവർഷംകൊണ്ട് അഞ്ച് ശതമാനം കുറഞ്ഞു.

കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ കേരളം ഇല്ല. ധവള പത്രം വരട്ടെ. കൂടുതൽ കാര്യങ്ങൾ അപ്പോൾ പറയാം കേരളത്തിൻ്റെ സമഗ്രമായ വികസനത്തിൻ്റെ ബ്ലൂ പ്രിന്റ് എൽഡിഎഫ് സർക്കാർ അവതരിപ്പിച്ചിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

UDF പ്രകടനപത്രികയിൽ നിന്നുള്ള ഒളിച്ചോട്ടമാണ് നടത്തുന്നത്. കേരളത്തിൻ്റെ വികസനം പുറകോട്ട് അടിക്കുമോ എന്ന് ആശങ്ക എല്ലാ സാമ്പത്തിക ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നു. പുതുയുഗത്തിൻ്റെ റൂട്ട് മാപ്പ് ഇല്ല. പ്രതീക്ഷിച്ച രീതിയിലെ നയപ്രഖ്യാപനം അല്ല ഉണ്ടായത്. കുടുംബശ്രീ കിഫ്ബി എന്നിവയിൽ മൗനം. തൊഴിലുറപ്പ് നിയമത്തിൽ സര്ക്കാർ നിലപാട് പരാമർശിക്കുന്നില്ലെന്നും പിണറായി വിജയൻ.

Leave a Comment

Your email address will not be published. Required fields are marked *

Related Post