Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogNationalഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും

ഇൻഡ്യ സഖ്യത്തിൻ്റെ രാംലീലാ റാലി: സുരക്ഷയൊരുക്കാൻ 3,000 പൊലീസുകാരും 10,000 അർദ്ധസൈനികരും, 150 എഐ ക്യാമറകളും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് ഇൻഡ്യ സഖ്യം നടത്താൻ തീരുമാനിച്ചിരിക്കുന്ന റാലിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്ക് കടക്കാതിരിക്കാനുള്ള കടുത്ത ജാഗ്രതയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനായി ജന്തർ മന്ദർ, പാർലമെന്റ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്കുള്ള റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കും. റാലിയിൽ സുരക്ഷയൊരുക്കാനായി 3,000 ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും 10,000 അർദ്ധസൈനിക വിഭാഗം അംഗങ്ങളെയും വിന്യസിക്കും. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി പരിസരപ്രദേശങ്ങളിലായി 150 ഹൈ ഡെഫിനിഷൻ, എഐ ക്യാമറകൾ ഡൽഹി പൊലീസ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. അൻപതിനായിരത്തോളം പേർ സമരത്തിന് എത്തുമെന്നാണ് ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്.

രാംലീലാ മൈതാനത്ത് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന റാലി വിജയമാക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പ്രതിപക്ഷമായ ‘ഇൻഡ്യ’ സഖ്യത്തിൻ്റെ ശക്തിപ്രകടനമാക്കി ഇതിനെ മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. അതേസമയം, റാലിക്ക് മുന്നോടിയായി ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. പത്ത് ലക്ഷം പേരെ റാലിയിൽ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് രാജ്യസഭാ എംപി നാസിർ ഹുസൈൻ വ്യക്തമാക്കി. കോൺഗ്രസിന് പുറമെ സമാജ്‌വാദി പാർട്ടിക്കും ഇടതുപക്ഷ കക്ഷികൾക്കും റാലിയുടെ സുപ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ എംപിമാർ, എംഎൽഎമാർ, എംഎൽസികൾ എന്നിവർക്കും സംസ്ഥാനതല ഭാരവാഹികൾക്കും റാലിയിൽ നിർബന്ധമായും പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, റാലി ചാന്ദ്‌നി ചൗക്ക് ഉൾപ്പെടെയുള്ള മേഖലകളിലെ വ്യാപാരികളെ ബാധിക്കില്ലെന്നും, ദീപാവലി സമയമായതിനാൽ റാലിക്കെത്തുന്ന ലക്ഷക്കണക്കിന് ആളുകൾ സാധനങ്ങൾ വാങ്ങുന്നത് കച്ചവടക്കാർക്ക് വലിയ നേട്ടമാകുമെന്നും നാസിർ ഹുസൈൻ പറഞ്ഞു. സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം തെരുവിലെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. വോട്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉന്നയിച്ച ആരോപണങ്ങളിൽ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് കക്ഷികൾക്കും ഇപ്പോൾ പൂർണ്ണ ബോധ്യമുണ്ടെന്ന് നാസിർ ഹുസൈൻ ചൂണ്ടിക്കാട്ടി. ഡോ. ബി.ആർ. അംബേദ്കർ ഉറപ്പുനൽകിയ വോട്ടവകാശം ‘എസ്‌ഐആർ’ (SIR) നടപടികൾ മുൻനിർത്തി ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം. പൗരത്വ പദവിയായിരിക്കും ഇവരുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. വിഷയം ജനങ്ങൾക്കിടയിൽ സജീവമാക്കി നിർത്തുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ‘മോക്ക് പാർലമെൻ്റ്’ സംഘടിപ്പിക്കും.

അതേസമയം, ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് നവംബർ ഒന്നു മുതൽ ഗ്രാപ്-1 (GRAP-1) നിയന്ത്രണങ്ങൾ നിലവിൽ വരുന്നത് റാലിക്ക് വലിയ വെല്ലുവിളിയാണ്. ബിഎസ്-6 (BS-VI) നിലവാരമില്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശിക്കാൻ വിലക്കുള്ളതിനാൽ ഇത്രയും വലിയ ജനക്കൂട്ടത്തെ എത്തിക്കുക പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളിയാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags