Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:
VazhchayugamBlogKeralaപതിനാറുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; 29 ലക്ഷം പിതാവില്‍ നിന്നും ഈടാക്കാമെന്ന് ഉത്തരവ്

പതിനാറുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; 29 ലക്ഷം പിതാവില്‍ നിന്നും ഈടാക്കാമെന്ന് ഉത്തരവ്

കൊച്ചി: പതിനാറുകാരനായ മകന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്‍കുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഉത്തരവ്. മൂവാറ്റുപുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ഒക്ടോബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം. ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മീങ്കുന്നം നീര്‍ക്കാനയില്‍ എംഎം ജേക്കബിനെ (59) അമിത വേഗത്തില്‍ പിന്നില്‍ നിന്നെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേക്കബ് നാലു ദിവസത്തിന് ശേഷം മരിച്ചു.

സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് തോട്ടക്കര കല്ലുങ്കല്‍ ബിനോയ് ജോണിന്റെ മകനായ 16 കാരനായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതുവഴി മോട്ടര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ വാഹന ഉടമ ലംഘിച്ചതായി കോടതി കണ്ടെത്തി. ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം നല്‍കിയത് ഇന്‍ഷുറന്‍സ് വ്യവസ്ഥകളുടേയും ലംഘനമാണ്.

മരിച്ച ജേക്കബിന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമായി ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും എട്ടു ശതമാനം പലിശയും കോടതി ചെലവും അടക്കം 29 ലക്ഷം രൂപ നല്‍കണമെന്നാണ് മൂവാറ്റുപുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ എന്‍ ഹരികുമാര്‍ ഉത്തരവിട്ടത്. ഈ തുക ഇന്‍ഷുറന്‍സ് കമ്പനിക്ക് സ്‌കൂട്ടര്‍ ഓടിച്ച പതിനാറുകാരന്റെ പിതാവില്‍ നിന്നും ഈടാക്കാവുന്നതാണെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags