Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaവൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമില്ല, നവംബറില്‍ സര്‍ചാര്‍ജും വരുന്നു

വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനമില്ല, നവംബറില്‍ സര്‍ചാര്‍ജും വരുന്നു

തിരുവനന്തപുരം: കേരളം വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക. നവംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല. വൈദ്യുതി വാങ്ങുന്നതില്‍ അനുമതി തേടിയുള്ള ഫയലില്‍ ഇതുവരെ മുഖ്യമന്ത്രി അന്തിമതീരുമാനം എടുത്തിട്ടില്ല. അതേസമയം അടുത്ത മാസം വൈദ്യുതി ബില്ലിനൊപ്പം സര്‍ചാര്‍ജും ഈടാക്കാനാണ് തീരുമാനം.

അടുത്തമാസം മുതല്‍ മെയ് വരെ സംസ്ഥാനം ഇരുട്ടില്‍ ആകുമെന്ന് ഉറപ്പ്. പ്രതിസന്ധി മറികടക്കാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല.നവംബറില്‍ പീക്ക് അവര്‍ കമ്മി 738 മെഗാവാട്ട് വരെയാണ്.ഹിമാചലിന്റെ പീക്ക് അവര്‍ വാഗ്ദാനം 864 മെഗാവാട്ട് മുതല്‍ 1280 മെഗാവാട്ട് വരെ. ഹിമാചില്‍ നിന്ന് വൈദ്യുതി ലഭിച്ചാല്‍ പ്രതിസന്ധി മറികടക്കാന്‍ ആകും .ഹിമാചലില്‍ നിന്ന് വൈദ്യുതി ലഭ്യമാകുന്നത് യൂണിറ്റിന് 12.50 രൂപ മുതല്‍ 14.50 വരെയാണ്.റെഗുലേറ്ററി കമ്മീഷന്റെ അനുമതിക്ക് അപ്പുറം തുക ചിലവാക്കേണ്ടതിനാല്‍ പ്രതിസന്ധി മുന്നില്‍കണ്ട് കെഎസ്ഇബി സര്‍ക്കാരിന്റെ അനുമതി തേടി. വൈദ്യുതി വകുപ്പ് മന്ത്രിയുടെ അനുമതിയോടെയാണ് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് കെഎസ്ഇബി അനുമതി തേടിയത്.എന്നാല്‍ ഇതുവരെ ആ ഫയലില്‍ തീരുമാനം മുഖ്യമന്ത്രി എടുത്തിട്ടില്ല.

അതേസമയം നവംബര്‍ മാസം ഉയര്‍ന്ന ഇന്ധന സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്ഇബിതീരുമാനമെടുത്തിട്ടുണ്ട്. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 5 പൈസ വച്ച് സര്‍ചാര്‍ജ് ഈടാക്കും.ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് 4 പൈസയും.സെപ്റ്റംബര്‍ മാസം 11.92 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായതായി കെഎസ്ഇബിയുടെ കണക്ക് കണക്ക്കൂട്ടല്‍.ഇതാണ് ഇന്ധന സര്‍ചാര്‍ജായി അടുത്തമാസം പിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags