Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaഭൂപരിഷ്കരണത്തിൽ പട്ടികവിഭാഗങ്ങൾക്ക് അർഹമായ പരിഗണന ഉറപ്പ് വരുത്തും: റവന്യൂ മന്ത്രി എ പി അനിൽകുമാർ

ഭൂപരിഷ്കരണത്തിൽ പട്ടികവിഭാഗങ്ങൾക്ക് അർഹമായ പരിഗണന ഉറപ്പ് വരുത്തും: റവന്യൂ മന്ത്രി എ പി അനിൽകുമാർ

സർക്കാരിന്റെ പരിഗണനയിലുള്ള രണ്ടാം ഭൂപരിഷ്കരണ പദ്ധതിയിൽ പട്ടിക വിഭാഗങ്ങൾക്ക് മതിയായ പരിഗണന ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞൂ. അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന മഹാത്മ കാവാരികുളം കണ്ഠന്‍കുമാരന്റെ 163 ജൻമദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നൂ.

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് അരുൺകുമാർ റ്റി യുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സനേഷ് എം റ്റീ സ്വഗതം പറഞ്ഞൂ.വനിത സ്വാശ്രയ സംഘത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപൂരം മേയർ വി വി രാജേഷും രക്തദാന സേനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രിയും നിർവ്വഹിച്ചു.

കേരള സാംബവ സഭ ജനറല്‍ സെക്രട്ടറി ഡി ആർ വിനോദ് കുമാർ, ട്രഷറര്‍ അജയകുമാര്‍ കെ വി , സംസ്ഥാന നേതാക്കളായ കെ എസ്സ് ഷൺമുഖൻ , ദേവരാജൻ അരുവാപ്പുലം, പി എം പ്രകാശ്കുമാര്‍, എം ആർ സുനില്‍കുമാര്‍, ശശികുമാര്‍ റ്റി, രാജഗോപാലന്‍ കെ കെ, കെ പി പുരുഷോത്തമൻ, സുരേഷ് ബാബു വനിതാസംഘം പ്രസിഡന്റ് രാധാമണി എ, സെക്രട്ടറി സുജ ബെെജു, യുവജനസംഘം പ്രസിഡന്റ് ആഷിഖ് മാധവ്, സെക്രട്ടറി പ്രവീണ്‍ കെ കുമാർ, രജിത് പത്തനാപുരം എന്നിവർ സംസാരിച്ചു .

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags