
സി എം എ ഭവൻ, ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു
കോട്ടയം :ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റൻസ് ഓഫ് ഇന്ത്യ കോട്ടയം ചാപ്റ്റർ, ചാലുകുന്നിൽ പുതുതായി പണി കഴിച്ച മന്ദിരത്തിന്റെ (സി എം എ ഭവൻ)ഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
അതിനോടൊപ്പം നടന്ന ചാപ്റ്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ബഹുമാനപ്പെട്ട കോട്ടയം എം പി ഫ്രാൻസിസ് ജോർജ് നിർവഹിച്ചു.
ICMAI ദേശീയ പ്രസിഡന്റ് CMA ചിത്തരഞ്ജൻ ചതോപാധ്യായ, SIRC ചെയർമാൻ CMA പ്രവീൺ കുമാർ, കോട്ടയം ചാപ്റ്റർ ചെയർമാൻ CMA സിജു പി കെ, വൈസ് ചെയർമാൻ CMA എം സി ബേബി, സെക്രട്ടറി CMA റോണി തോമസ് തുടങ്ങിയവരും പങ്കെടുത്തു.








