Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaകാനഡയിൽ നടക്കുന്ന വേൾഡ് പീസ് കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായി അഡ്വ.വി ബി ബിനു പങ്കെടുക്കും

കാനഡയിൽ നടക്കുന്ന വേൾഡ് പീസ് കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധിയായി അഡ്വ.വി ബി ബിനു പങ്കെടുക്കും

കോട്ടയം: ലോക സമാധാനത്തിനും നിരായുധീകരണത്തിനുമായി അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് വേൾഡ് പീസ് കൗൺസിൽ.
1949ൽ രൂപീകൃതമായ വേൾഡ് പീസ് കൗൺസിലിൽ നൂറിലധികം രാഷ്‌ട്രങ്ങളിലെ സമാധാന സംഘടനകളും പ്രസ്ഥാനങ്ങളും അംഗസംഘടനകളാണ്.

ഐക്യരാഷ്ട്രസഭയുമായും
യുനെസ്ക്കോ( UNESCO) ഐഎൽഒ (ILO) സംഘടനകളുമായും ചേർന്നു പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ആസ്ഥാനം ഗ്രീസിലെ ഏതൻസിലാണ്.വേൾഡ് പീസ്‌കൗൺസിലിൻ്റെ ഇന്ത്യൻ ചാപ്റ്ററാണ് അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി(ഐപ്സോ).

ഒക്ടോബർ മുപ്പതു മുതൽ നവംബർ ഒന്നുവരെ വടക്കേ അമേരിക്കയിൽ കാനഡയിലെ മോൺട്രിയാലിൽ നടക്കുന്ന വേൾഡ് പീസ് കൗൺസിൽ എക്സിക്യൂട്ടീവ് യോഗത്തിൽ ഐപ്സോ ദേശീയ സെക്രട്ടറി അഡ്വ.വി.ബി ബിനു ഇന്ത്യൻ പ്രതിനിധിയായി പങ്കെടുക്കും.
വേൾഡ് പീസ്‌കൗൺസിൽ ചെയർമാൻ ഇന്ത്യയിൽനിന്നുള്ള പല്ലബ്സെൻ ഗുപ്തയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags