Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaവയോജനങ്ങൾക്ക് പൂർണ സംരക്ഷണമൊരുക്കാൻ കേരളം; വയോജന ബില്ല് നിയമസഭ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങൾക്ക് പൂർണ സംരക്ഷണമൊരുക്കാൻ കേരളം; വയോജന ബില്ല് നിയമസഭ ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി വയോജന ബില്‍ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വയോജന പരിചരണം, ക്ഷേമം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുകയും വയോജന സൗഹൃദ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം.

മുതിർന്ന പൗരന്മാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്ന ഈ ബില്ലിന് ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇത് ഔദ്യോഗികമായി നിയമമായി മാറും.

പകൽ വീടുകൾ, ഹോം കെയർ ഏജൻസികൾ, വയോജന പരിചരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങളും രജിസ്ട്രേഷനും നിർബന്ധമാക്കുന്നു. മുതിർന്ന പൗരന്മാർക്ക് മികച്ച ചികിത്സയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുകയും, സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ സൈബർ ഫ്രോഡ് സെല്ലുകൾ സ്ഥാപിക്കുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags