Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogTamilnaduതമിഴ്നാട്ടിൽ കനത്ത മഴ: കൊടൈക്കനാലിൽ റെഡ് അലർട്ട്; വിനോദസഞ്ചാരികൾക്ക് വിലക്ക്

തമിഴ്നാട്ടിൽ കനത്ത മഴ: കൊടൈക്കനാലിൽ റെഡ് അലർട്ട്; വിനോദസഞ്ചാരികൾക്ക് വിലക്ക്

ചെന്നൈ: തമിഴ്നാട്ടിൽ വടക്കുകിഴക്കൻ കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനമൊട്ടാകെ കനത്ത മഴ. ഇതേ തുടർന്ന് സംസ്ഥാനത്തെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കൊടൈക്കനാലിലെ മൂഞ്ചിക്കൽ-ഡൊബിക്കാന (ടോപിക്കാനൽ) മേഖലയിൽ 20ലധികം വീടുകളിൽ വെള്ളം കയറി. കൊടൈക്കനാൽ ഉൾപ്പെടെയുള്ള മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ നിലവിൽ സന്ദർശകരില്ലാതെ വിജനമായ സ്ഥിതിയിലാണ്.

മഴ കനത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ദിണ്ഡിഗൽ ജില്ലയുടെ അയൽജില്ലയായ തേനിയിലെ ആണ്ടിപ്പട്ടിയിലുള്ള വൈഗൈ അണക്കെട്ടിലെ ജലനിരപ്പ് ഒൻപത് മാസത്തെ ഇടവേളയ്ക്കുശേഷം 50 അടിയിലെത്തി. അണക്കെട്ടിന്‍റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്താൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags