Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKeralaശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമല വ്യാജ ഹെൽത് കാർഡ് തട്ടിപ്പിൽ താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും. പത്തനംതിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ. വിൻസെന്റ് സേവ്യറിനെയാണ് സസ്പെൻഡ് ചെയ്യുക. ആരോഗ്യവകുപ്പ് പഞ്ചായത്തിന് ശുപാർശ നൽകും. ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു.

സീതത്തോട് അമ്മ ക്ലിനിക് വഴി നൽകിയ വ്യാജ ഹെൽത്ത് കാർഡുകളിൽ ഈ ഡോക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. അമ്മ ക്ലിനിക്കും സ്വകാര്യ ലാബും പൂട്ടണമെന്ന ശുപാർശയും നൽകിയേക്കും. ആളുകളെ നേരിൽ കാണാതെയും പരിശോധിക്കാതെയും പണം വാങ്ങി ഹെൽത്ത് കാർഡുകൾ നൽകിയെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാർക്ക് എതിരെ പോലീസും കേസെടുത്തേക്കും.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആരോഗ്യവകുപ്പ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ യാതൊരുവിധ വൈദ്യപരിശോധനകളോ ടൈഫോയ്ഡ് വാക്സിനേഷനോ നടത്താതെ, ആളുകളെ നേരിട്ട് കാണുകപോലും ചെയ്യാതെ പണം മാത്രം വാങ്ങി വ്യാജ കാർഡുകൾ അച്ചടിച്ചു നൽകുകയായിരുന്നു ചെയ്തത്. ഹോട്ടൽ ഉടമകളെന്ന വ്യാജേനയെത്തിയ 18 അംഗ ആരോഗ്യവകുപ്പ് സ്ക്വാഡാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags