
PM Internship Scheme: അദാനി വിഴിഞ്ഞം പോർട്ടിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം അദാനി വിഴിഞ്ഞം പോർട്ട് ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം. അഗ്രികൾച്ചർ, അഡ്മിനിസ്ട്രേഷൻ, എച്ച്ആർ തുടങ്ങിയ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് നിയമനം ഒൻപത് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 നവംബർ 6.
1. അഗ്രികൾച്ചർ ഇന്റേൺ
ഒഴിവ്: 1
യോഗ്യത: അഗ്രികൾച്ചർ സ്പെഷ്യലൈസേഷനിൽ B.Sc ബിരുദം
മുൻഗണന: അഗ്രികൾച്ചർ മേഖലയിൽ യോഗ്യത ഉള്ളവർ.
ആവശ്യമായ കഴിവുകൾ: പ്രാദേശിക ഭാഷ സംസാരിക്കാനുള്ള കഴിവ്, സാങ്കേതിക പരിജ്ഞാനം
അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 22
അവസാന തീയതി: 2026 നവംബർ 6
2. എച്ച്ആർ ഇന്റേൺ
ഒഴിവ്: 03
യോഗ്യത: ബിരുദാനന്തര ബിരുദം
മുൻഗണന: MBA (HR) അല്ലെങ്കിൽ MSW ബിരുദമുള്ളവർ
ആവശ്യമായ കഴിവുകൾ: ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പരിജ്ഞാനം
ധനസഹായം: മാസം ₹9,000
അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 22
അവസാന തീയതി: 2026 നവംബർ 6
3. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഇന്റേൺ
ഒഴിവ്: 1
യോഗ്യത: MHA (Master of Hospital Administration), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ സ്പെഷ്യലൈസേഷനിൽ
മുൻഗണന: ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർ
ആവശ്യമായ കഴിവുകൾ: ഹോസ്പിറ്റൽ മാനേജ്മെന്റിൽ പരിജ്ഞാനം
അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 22
അവസാന തീയതി: 2026 നവംബർ 6
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെട്ട ഇന്റേൺഷിപ്പ് പോർട്ടലിലെ വിജ്ഞാപനം പരിശോധിക്കുക.
https://pminternship.mca.gov.in/login/








