Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogNationalപ്രൊപഗാൻഡയും വയലൻസും: ‘ധുരന്ധർ’ സിനിമകൾക്ക് വിമർശനവുമായി ശശി തരൂർ

പ്രൊപഗാൻഡയും വയലൻസും: ‘ധുരന്ധർ’ സിനിമകൾക്ക് വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: രൺവീർ സിങ് നായകനായ ആദിത്യ ധർ ചിത്രം ‘ധുരന്ധർ’ ഫ്രാഞ്ചൈസിക്കെതിരേ കടുത്ത രാഷ്ട്രീയ-ആശയ വിമർശനങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ. ചിത്രത്തിലെ പ്രൊപഗാൻഡ രാഷ്ട്രീയത്തെയും അതിരുകടന്ന ക്രൂരമായ അക്രമ രംഗങ്ങളെയും ചോദ്യം ചെയ്ത തരൂർ, ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള അരുതാത്ത ദൃശ്യങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

തന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള അവലോകനം അദ്ദേഹം പങ്കുവച്ചത്. ഇന്ത്യ-പാകിസ്താൻ ബന്ധത്തെയും അതിർത്തി കടന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ കടുത്ത പ്രൊപഗാൻഡ നിഴലിക്കുന്നുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരും പാക്കിസ്ഥാനികളും തമ്മിൽ അനാവശ്യമായ ശത്രുതയും വിദ്വേഷവും വളർത്താൻ ഇത് കാരണമാകുമെന്ന ആശങ്ക ശരിവച്ച അദ്ദേഹം, പാക്കിസ്ഥാനിലും നിരവധി ഗൾഫ് രാജ്യങ്ങളിലും ചിത്രം നിരോധിച്ച നടപടിയോട് യോജിക്കുന്നുവെന്നും വ്യക്തമാക്കി.

സിനിമയിലെ ക്രൂരമായ അക്രമ രംഗങ്ങൾ തികച്ചും അനാവശ്യവും അതിരുകടന്നതുമാണ്. “ഇത്രയധികം രക്തച്ചൊരിച്ചിലും ക്രൂരതയും ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നിഷിദ്ധമായ ദൃശ്യങ്ങളും കാണിക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല,” തരൂർ പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ആസ്പദമാക്കി ആർ. മാധവൻ അവതരിപ്പിച്ച അജയ് സന്യാൽ എന്ന കഥാപാത്രത്തിന്‍റെ ടൈംലൈൻ യുക്തിസഹമല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. 1990-കളുടെ അവസാനം മുതൽ ഇന്നുവരെ ഒരൊറ്റ ഉദ്യോഗസ്ഥൻ അതേ പദവിയിൽ തുടരുന്നുവെന്നു കാണിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെട്ടിട്ടുള്ള തന്‍റെ അനുഭവത്തിൽ, വിശകലനങ്ങളും വിവര വിനിമയങ്ങളുമാണ് നടക്കാറുള്ളതെന്നും, സിനിമയിൽ കാണിക്കുന്നതുപോലെ വിദേശ തലസ്ഥാനങ്ങളിൽ സ്ഫോടനങ്ങൾ നടത്തുന്ന തരത്തിലുള്ള രീതികളല്ല ഉള്ളതെന്നും തരൂർ തുറന്നടിച്ചു.

രൺവീർ സിങ്, അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ധുരന്ധർ’ ചിത്രങ്ങൾ 2025 ഡിസംബറിലും 2026 മാർച്ച് മാസത്തിലുമാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ സാങ്കേതിക തികവിനെക്കാളേറെ അതിൽ ഒളിച്ചുവെച്ചിരിക്കുന്ന രാഷ്ട്രീയ അജണ്ടകളെയും പ്രൊപഗാൻഡയെയുമാണ് തരൂർ തന്‍റെ വിമർശനത്തിൽ പ്രധാനമായും വിചാരണ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags