Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKerala2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാശിവരാത്രി, റംസാന്‍, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്. ഏപ്രിലില്‍ അംബേദ്കര്‍ ജയന്തിയും വിഷുവും മെയില്‍ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബര്‍ 13നും നാലാം ഓണം സെപ്റ്റംബര്‍ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍ 15നുമാണ്. സെപ്റ്റംബര്‍ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബര്‍ 28ന് ദീപാവലിയും ഡിസംബര്‍ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാന്‍, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങള്‍ ചന്ദ്രദര്‍ശനത്തിന് അനുസരിച്ച് മാറാന്‍ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍

മന്നം ജയന്തി – ജനുവരി 2 ശനി

റിപ്പബ്ലിക് ദിനം – ജനുവരി 26 ചൊവ്വ

മഹാശിവരാത്രി – മാര്‍ച്ച് 6 ശനി

ഇദുല്‍ ഫിത്തര്‍ (റംസാന്‍) – മാര്‍ച്ച് 10 ബുധന്‍

പെസഹ വ്യാഴം – മാര്‍ച്ച് 25 വ്യാഴം

ദുഃഖവെള്ളി – മാര്‍ച്ച് 26 വെള്ളി

ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി – ഏപ്രില്‍ 14 ബുധന്‍

വിഷു – ഏപ്രില്‍ 15 വ്യാഴം

മെയ് ദിനം – മെയ് 1 ശനി

ഇദുല്‍ അദ്ഹ (ബക്രീദ്) – മെയ് 17 തിങ്കള്‍

മുഹറം – ജൂണ്‍ 15 ചൊവ്വ

കര്‍ക്കടക വാവ് – ഓഗസ്റ്റ് 2 തിങ്കള്‍

ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 24 ചൊവ്വ

അയ്യങ്കാളി ജയന്തി| ഓഗസ്റ്റ് 28 ശനി

മൂന്നാം ഓണം – സെപ്റ്റംബര്‍ 13 തിങ്കള്‍

നാലാം ഓണം – സെപ്റ്റംബര്‍ 14 ചൊവ്വ

ശ്രീനാരായണ ഗുരു ജയന്തി – സെപ്റ്റംബര്‍ 15 ബുധന്‍

ശ്രീനാരായണ ഗുരു സമാധി സെപ്റ്റംബര്‍ 22 ബുധന്‍

ഗാന്ധി ജയന്തി – ഒക്ടോബര്‍ 2 ശനി

ദീപാവലി – ഒക്ടോബര്‍ 28 വ്യാഴം

ക്രിസ്മസ് – ഡിസംബര്‍ 25 ശനി

എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ വരുന്ന ചില ആഘോഷങ്ങള്‍ പൊതു അവധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതു അവധി ദിവസങ്ങളുമായി ഒത്തുവന്നതിനാല്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദിനങ്ങള്‍ ചുവടെ.

ഈസ്റ്റര്‍ – മാര്‍ച്ച് 28 ഞായര്‍

മിലാദ്-ഇ-ഷെരീഫ് (നബി ദിനം) – ഓഗസ്റ്റ് 14 രണ്ടാം ശനി

സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15 ഞായര്‍

ഒന്നാം ഓണം – സെപ്റ്റംബര്‍ 11 രണ്ടാം ശനി

തിരുവോണം – സെപ്റ്റംബര്‍ 12 ഞായര്‍

മഹാനവമി – ഒക്ടോബര്‍ 9 രണ്ടാം ശനി

വിജയദശമി – ഒക്ടോബര്‍ 10 ഞായര്‍

നിയന്ത്രിത അവധി ദിനങ്ങള്‍

ചില വിഭാഗങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധി ദിനങ്ങളും വിജ്ഞാപനത്തിലുണ്ട്.

അയ്യാ വൈകുണ്ഡ സ്വാമി ജയന്തി – മാര്‍ച്ച് 4, വ്യാഴം – നാടാര്‍ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും

വിശ്വകര്‍മ ദിനം – സെപ്റ്റംബര്‍ 17, വെള്ളി – വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും

ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 2027 മാര്‍ച്ച് 23ന് ഹോളി പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിജ്ഞാപനം സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതു ഓഫീസുകളിലെ അവധി ദിനങ്ങളാണ് വ്യക്തമാക്കുന്നത്. ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി പട്ടികകള്‍ വ്യത്യസ്തമായിരിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags