Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKottayamപാലാ സെൻറ് തോമസ് കോളജിൽ ഡ്രഗ്- ഫ്രീ ക്യാമ്പസ്‌ ബോർഡ് അനാച്ഛാദനം ചെയ്തു

പാലാ സെൻറ് തോമസ് കോളജിൽ ഡ്രഗ്- ഫ്രീ ക്യാമ്പസ്‌ ബോർഡ് അനാച്ഛാദനം ചെയ്തു

പാല: സംസ്ഥാന സർക്കാരിന്റെ എക്സൈസ് വകുപ്പ് മോഡൽ ഡ്രഗ്- ഫ്രീ കാമ്പസായി ഉയർത്തിയ പാലാ സെൻറ് തോമസ് ഓട്ടോണമസ് കോളജിൽ ഡ്രഗ് ഫ്രീ കാമ്പസ് ബോർഡ് സ്ഥാപിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റവും സജീവമായി നടത്തുന്ന മുപ്പതു കാമ്പസുകളെയാണ് സംസ്ഥാനത്താകെ ഡ്രഗ്-ഫ്രീ കാമ്പസുകളായി ഉയർത്തിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന കോട്ടയം ജില്ലയിലെ രണ്ടു കോളജുകളിൽ ഒന്നായി സെൻറ് തോമസ് കോളജ് ഉയർത്തപ്പെട്ടത് ലഹരിയോട് നിരന്തരം കലഹിക്കുന്ന കോളജിന്റെ പാരമ്പര്യം കൊണ്ടുതന്നെയാണെന്ന് ബോർഡ് അനാച്ഛാദനം ചെയ്തുകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ക്ലിൻറ് അരീപ്ലാക്കൽ ചൂണ്ടിക്കാട്ടി.
എക്സൈസ് വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തിയ ‘യുവശബ്ദം’ ലഹരിവിരുദ്ധ പ്രസംഗമത്സരത്തിലെ സംസ്ഥാനതല ജേതാവായി തെരഞ്ഞെടുക്കപ്പെട്ട ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കുമാരി ലീനു കെ. ജോസിനെ ചടങ്ങിൽ ആദരിച്ചു.

കോട്ടയം എക്സൈസ് ഡിവിഷനും കോളേജിലെ ആൻറി നർകോട്ടിക് സെൽ, ഒറേറ്ററി & ഡിബേറ്റ് ക്ലബ്ബ് എന്നിവയും സംയുക്തമായി ‘വോയ്‌സ് ഓഫ് മെറിറ്റ്’ എന്ന പേരിൽ സംഘടിപ്പിച്ച യോഗത്തിന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി
തോമസ് അധ്യക്ഷത വഹിച്ചു. ഡ്രഗ്-ഫ്രീ ക്യാമ്പസായി കോളേജ് ഉയർത്തപ്പെട്ട അതേഘട്ടത്തിൽ തന്നെ ലഹരി വിരുദ്ധ പ്രസംഗ മത്സരത്തിൽ കുമാരി ലീനു വിജയം കരസ്ഥമാക്കിയത് ഈ വിഷയത്തിലെ കോളേജിന്റെ പ്രതിബദ്ധത സംസ്ഥാനമാകെ അറിയുന്നതിന് സഹായകരമായി എന്ന് അദ്ദേഹം സൂചിപ്പിച്ചു.
പാലാ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. സുമേഷ് ബി. മുഖ്യപ്രഭാഷണം നടത്തുകയും എക്സൈസ് വകുപ്പിന്റെ ഉപഹാരം കുമാരി ലീനുവിന് നൽകുകയും ചെയ്തു.

കുമാരി ലീനുവിന്റെ വിജയം കോട്ടയം എക്സൈസ് ഡിവിഷന് ഏറെ അഭിമാനാർഹമായ നേട്ടമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പരാമർശിച്ചു. ഡ്രഗ്-ഫ്രീ കാമ്പസ് പദവി അംഗീകാരം മാത്രമല്ല ഒരു വെല്ലുവിളി കൂടിയാണെന്നും തണ്ടർ സ്‌ക്വാഡ് പൂർണ്ണതോതിൽ പ്രവർത്തിക്കേണ്ടത് പദവി നിലനിർത്താൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ ഉപയോഗം യുവതലമുറയെ വഴിതെറ്റിക്കുന്ന ഈ ഘട്ടത്തിൽ കുമാരി ലീനുവിന്റെ ശബ്ദം ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് കുമാരി ലീനുവിന് പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ് കാപ്പിലിപ്പറമ്പിൽ, ആൻറി നർകോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ ഡോ. ജസ്റ്റിൻ ജോസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags