Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogKeralaചക്കുളത്തുകാവ് ക്ഷേത്രത്തിൽ പൊങ്കാല നവംബർ 24ന്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പൊങ്കാല നവംബർ 24ന്

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 24ന് നടക്കും. രാവിലെ 9നു പണ്ടാര അടുപ്പിൽ ക്ഷേത്ര ട്രസ്‌റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരുന്നതോടെയാണു പൊങ്കാലയ്ക്കു തുടക്കം.11നു പൊങ്കാല നിവേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കും.

രാവിലെ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊങ്കാല സംഗമം മന്ത്രി രമേശ് ചെന്നിത്തലയും വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. തുടർന്നു കാർത്തിക സ്ത‌ംഭം തെളിക്കൽ നടക്കും. പൊങ്കാല ഉത്സവത്തിനു തുടക്കംകുറിച്ചു കാർത്തിക സ്തംഭം ഉയർത്തൽ 15ന് ആണ്. 20നു മന്ത്രി മോൻസ് ജോസഫ് ക്ഷേത്ര നടയിൽ നിലവറ ദീപം തെളിക്കും.

ക്ഷേത്രത്തിലെ 12 നൊയമ്പ് മഹോത്സവം ഡിസംബർ 16 മു തൽ 27 വരെയാണ്. നാരീപൂജ 18നും കലശവും തിരുവാഭരണ ഘോഷയാത്രയും 26നും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags