VazhchayugamBlogKeralaഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്
ഹൈവേയില് വാഹനം ബ്രേക്ഡൗണ് ആയാല് എന്തു ചെയ്യണമെന്നത് പലര്ക്കുമുള്ള സംശയമാണ്. ഉയര്ന്ന വേഗത്തില് വാഹനങ്ങള്ക്ക് കടന്നുപോകാന് അനുവാദമുള്ള ഹൈവേയില് വാഹനം അലക്ഷ്യമായി നിര്ത്തിയിടുന്നത് അത്യന്തം അപകടകരമായ പ്രവൃത്തിയാണ്.
അത് ചിലപ്പോള് ദുരന്തത്തിന് വരെ കാരണമായേക്കാം. അതുകൊണ്ട് മോട്ടോര് വെഹിക്കിള് ഡ്രൈവിങ് റെഗുലേഷനില് നിഷ്കര്ഷിച്ചിട്ടുള്ള കാര്യങ്ങള് ചെയ്യേണ്ടത് നിര്ബന്ധമാണെന്ന് മോട്ടോര് വാഹനവകുപ്പ് ഫെയ്സ്ബുക്കില് കുറിച്ചു.
വാഹനം എത്രയും വേഗം ക്യാരിയേജ് വേയില് നിന്ന് മാറ്റുകയാണ് പ്രധാനം. ഹസാര്ഡ് വാണിംഗ് ലാമ്പ് ഓണ് ചെയ്യണം. വാഹനത്തിന്റെ 50 മീറ്റര് പിറകിലായി റിഫ്ലെക്റ്റീവ് ട്രയാങ്കിള് റോഡില് സ്ഥാപിക്കണമെന്നും കുറിപ്പില് പറയുന്നു.









