Vazhchayugam

Live News

മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 എണ്ണം; ശബരിമല തീർഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍

ഡൽഹിയിൽ ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപിയെ ലക്ഷ്യം വച്ച് രാംലീല കമ്മിറ്റി

28.3°C
  • Kottayam
October 16, 2026
Follow Us:
VazhchayugamBlogKeralaഎസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

തിരുവനന്തപുരം: വീട്ടില്‍ എയര്‍കണ്ടീഷനര്‍ (എസി) ഉള്ളവര്‍ക്കും, താമസിക്കുന്ന വീട് 2,000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്കും കേരളത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകില്ല. നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

പെന്‍ഷന്‍ നല്‍കുന്നതില്‍ ഇത്തരക്കാര്‍ക്ക് യാതൊരുവിധ ഇളവുകളും നല്‍കാന്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കര്‍ശനമായി ഉറപ്പുവരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ നിന്ന് എസിയും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ഒഴിവാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും തദ്ദേശവകുപ്പ് വ്യക്തമാക്കി. അപേക്ഷകരുടെ സാമ്പത്തിക ശേഷി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags