Vazhchayugam

Live News

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogKottayamപനച്ചിക്കാട്ട് നവരാത്രി മഹോത്സവം ഭക്തിസാന്ദ്രം; മാധങ്കി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി ശ്രദ്ധേയമായി

പനച്ചിക്കാട്ട് നവരാത്രി മഹോത്സവം ഭക്തിസാന്ദ്രം; മാധങ്കി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി ശ്രദ്ധേയമായി

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ദേശീയ നൃത്തസംഗീതോത്സവവും ഭക്തിനിർഭരമായി പുരോഗമിക്കുന്നു. ദേശീയ നൃത്തസംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച പ്രശസ്ത കർണാടക സംഗീതജ്ഞ ശ്രീമതി മാ തങ്കി സത്യമൂർത്തി അവതരിപ്പിച്ച സംഗീതക്കച്ചേരി ആസ്വാദകഹൃദയങ്ങൾ കീഴടക്കി.

വയലിനിൽ തിരുവിഴ വിജയ് എസ്. ആനന്ദ്, മൃദംഗത്തിൽ പെരുന്നാഴി ഹരികുമാർ, ഘടത്തിൽ പ്രമോദ്, മോർസിങ്ങിൽ പരവൂർ ഗോപുകുമാർ എന്നിവർ പക്കമേളമൊരുക്കി.

നവരാത്രി പൂജകൾ മൂന്നാം ദിവസം പിന്നിട്ട് നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കും വർധിച്ചുവരികയാണ്. പ്രത്യേക ദേവീപൂജകളും കലോപാസനകളും നൃത്തസംഗീതാർച്ചനകളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. ഞായറാഴ്ച (ഒക്ടോബർ 18) ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം ഗ്രന്ഥങ്ങൾ പൂജയ്ക്കുവയ്ക്കുന്ന ചടങ്ങ് നടക്കും.

ബുധനാഴ്ച കുചിപ്പുടി മാർഗം

ദേശീയ നൃത്തസംഗീതോത്സവത്തിന്റെ നാലാം ദിനമായ ബുധനാഴ്ച (ഒക്ടോബർ 14) ശ്രീമതി രശ്മി ചൈലൂരും ശ്രീമതി വിദ്യാ ചന്ദ്രികയും ചേർന്ന് അവതരിപ്പിക്കുന്ന ‘പാദഭംഗജേ’ കുചിപ്പുടി മാർഗം അരങ്ങേറും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags