Vazhchayugam

Live News

മാസപ്പടി കേസ്: എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രസക്തിയെന്തെന്ന് ഹൈക്കോടതി

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

‘ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്; പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് കോടതി’; കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി

നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും

28.3°C
  • Kottayam
October 13, 2026
Follow Us:
VazhchayugamBlogKeralaമുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക. വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍, നിയമപരമായ അവകാശികള്‍ എന്നിവര്‍ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിര്‍ന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നതും കുറ്റകരമാണ്.

കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ‘(മുതിര്‍ന്ന പൗരരുടെ പരിചരണവും അവകാശ സംരക്ഷണവും)’ ബില്ലില്‍ നിര്‍ദേശിക്കുന്നു. പരിചരണകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാലും മൂന്നുവര്‍ഷംവരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രജിസ്ട്രേഷന്‍ ഇല്ലാതെ പരിചരണകേന്ദ്രം നടത്തിയാല്‍ ഒരുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷാര്‍ഹമാണ്.

വയോജന നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും അധ്യക്ഷൻ. ജില്ലാതലത്തിൽ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

വയോജനങ്ങൾ സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് പ്രാഥമിക പരിഗണന.

മുതിർന്ന പൗരരുടെ പരാതികൾക്ക് അസിസ്റ്റന്റ് ഇൻസ്പെക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നോഡൽ ഓഫീസർ.

പരിചരണകേന്ദ്രങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധം. നിശ്ചിത നിലവാരവും പരിചരിക്കുന്നവർക്ക് പരിശീലനവും സർട്ടിഫിക്കറ്റും നിർബന്ധം.

സൈബർ പൊലീസ് സ്‌റ്റേഷനുകളിൽ മുതിർന്ന പൗര സൈബർ സെൽ, ഏകോപന ഓഫീസർ. സൈബർ തട്ടിപ്പിനിരയാവാതിരിക്കാൻ ഡിജിറ്റൽ സാക്ഷരതാപരിപാടി.

ഇൻഷുറൻസ്, ദീർഘകാല പരിചരണ പരിരക്ഷ.

പരിചരണകേന്ദ്രത്തിലെ അന്തേവാസി വിൽപ്പത്രം തയ്യാറാക്കാതെയും അവകാശികൾ ഇല്ലാതെയും മരിച്ചാൽ സ്വത്ത് സർക്കാരിന് ലഭിക്കും.

അൽഷിമേഴ്‌സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, മറ്റ് നാഡീരോഗങ്ങൾ എന്നിവയ്ക്കു മാത്രമായി സർക്കാർതലത്തിൽ പരിചരണകേന്ദ്രം.

വിധവയോ ഭിന്നശേഷിക്കാരോ ഉപേക്ഷിക്കപ്പെട്ടവരോ അതിക്രമത്തെ അതിജീവിച്ചവരോ ആയ സ്ത്രീകൾക്ക് സർക്കാർ പരിചരണകേന്ദ്രങ്ങളിൽ അഭയത്തിന് മുൻഗണന നൽകണം.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags