Vazhchayugam

Live News

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogKeralaകേരളത്തിൽ കായിക താരങ്ങൾക്ക് അവഗണന മാത്രം; തമിഴ്നാട്ടിലേക്ക് മാറാൻ ആലോചിക്കുന്നുവെന്ന് ആൻസി സോജൻ

കേരളത്തിൽ കായിക താരങ്ങൾക്ക് അവഗണന മാത്രം; തമിഴ്നാട്ടിലേക്ക് മാറാൻ ആലോചിക്കുന്നുവെന്ന് ആൻസി സോജൻ

കൊച്ചി: ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ‌ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിട്ടും സംസ്ഥാനത്ത് നിന്ന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് ലോങ്ജമ്പ് താരം ആൻസി സോജൻ. കായികമന്ത്രിയോ മുഖ്യമന്ത്രിയോ ആരും തന്നെ വിളിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആൻസി പറയുന്നത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ കായിക താരങ്ങൾക്ക് വലിയ പിന്തുണയും പരിതോഷികവും നൽകുമ്പോൾ കേരളത്തിൽ അവഗണനയാണ് ലഭിക്കുന്നതെന്നും സങ്കടമുണ്ടെന്നും ആൻസി പ്രതികരിച്ചു.

ഈ സമീപനം കൊണ്ട് കേരളം വിടുന്ന കാര്യം ആലോചനയിലുണ്ടെന്നും താരം പ്രതികരിച്ചു. തമിഴ്നാടും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങൾ ഗ്രൂപ്പ് ഇനങ്ങളിൽ മെഡൽ കിട്ടിയവർക്ക് പോലും കോടികൾ നൽകുകയും ജോലി നൽകുകയും ചെയ്യുമ്പോഴാണ് വ്യക്തിഗത മെഡൽ നേടിയവരോട് കേരളത്തിൽ മാത്രം ഇത്തരമൊരു പ്രതികരണമെന്ന് ആൻസി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം എം. ശ്രീശങ്കറും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പുറകിലാണെന്നും അതിനാൽ തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്നും പ്രമുഖ ഒളിമ്പ്യൻശ്രീശങ്കർ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് സർക്കാർ കായികമേഖലയ്ക്ക് നൽകുന്ന മികച്ച പിന്തുണയും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് താരങ്ങളെ അങ്ങോട്ട് ആകർഷിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags