VazhchayugamBlogKottayamപനച്ചിക്കാട്ട് നവരാത്രി വ്രതാരംഭം ഇന്നലെ തുടക്കം കുറിച്ചു; വിശേഷാൽ പൂജകൾക്കും ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കം

പനച്ചിക്കാട്ട് നവരാത്രി വ്രതാരംഭം ഇന്നലെ തുടക്കം കുറിച്ചു; വിശേഷാൽ പൂജകൾക്കും ദേശീയ നൃത്തസംഗീതോത്സവത്തിനും തുടക്കം
പനച്ചിക്കാട്: പ്രസിദ്ധമായ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെയും നവരാത്രി വ്രതാനുഷ്ഠാനങ്ങളുടെയും ആരംഭം ഇന്ന് (ഒക്ടോബർ 11, ഞായറാഴ്ച). നവരാത്രി വിശേഷാൽ പൂജകൾക്ക് തന്ത്രി ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിയുള്ള ദേശീയ നൃത്തസംഗീതോത്സവം ഇന്ന് (ഞായറാഴ്ച) വൈകിട്ട് ഏഴിന് ലോകപ്രശസ്ത കർണാടക സംഗീതജ്ഞൻ അനീഷ് ഭട്ട് മംഗളൂരു ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹത്തിന്റെ കർണാടക സംഗീതക്കച്ചേരി അരങ്ങേറും.
ക്ഷേത്രത്തിൽ ഒക്ടോബർ ഏഴിന് ആരംഭിച്ച കലോപാസനകൾ വിവിധ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ തുടരുകയാണ്. നവരാത്രി ആഘോഷങ്ങൾക്ക് ഉണർവേറിയതോടെ ക്ഷേത്രദർശനത്തിനും കലോപാസനകൾക്കും എത്തുന്ന ഭക്തജനങ്ങളുടെയും കലാസ്വാദകരുടെയും തിരക്ക് വർധിച്ചുവരുന്നു.
Ph.7012486918









