Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogNationalസിജെപി പ്രതിഷേധം: പൊലീസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍

സിജെപി പ്രതിഷേധം: പൊലീസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍

ന്യൂയോര്‍ക്ക്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന യുവജന പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ. സമാധാനപരമായി ഒത്തുചേരാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വക്താവ് തമീം അല്‍-ഖീത്താന്റെ പേരില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭരണകൂടത്തിന്റേയും പൊലീസിന്റേയും നടപടികളില്‍ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. അന്യായമായി ആരെയെങ്കിലും തടവിലാക്കിയിട്ടുണ്ടെങ്കില്‍ വിട്ടയയ്ക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ യുവാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സിവില്‍ സൊസൈറ്റി സംഘടനകളിലെ അംഗങ്ങള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തടവിലാക്കപ്പെട്ടതിനെ ഗൗരവത്തോടെ കാണുന്നുവെന്നും പ്രസ്താവനയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags