VazhchayugamBlogKeralaഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്: 2 വർഷം പിന്നിട്ടിട്ടും ഹർജികളിൽ തീർപ്പുകൽപ്പിക്കാതെ വിവരാവകാശ കമ്മീഷൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കടുംവെട്ട്: 2 വർഷം പിന്നിട്ടിട്ടും ഹർജികളിൽ തീർപ്പുകൽപ്പിക്കാതെ വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഒളിച്ചുകളി. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വിവരാവകാശ കമ്മീഷന് തയ്യാറായിട്ടില്ല. മുഖ്യ വിവരാവകാശ കമ്മീഷണറായ ഹരി പി നായരാണ് ഹര്‍ജികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വിലക്കിയത്.
ഹൈക്കോടതിയിലെ ഹര്‍ജികളില്‍ തീരുമാനമാകാതെ വിധി പറയില്ലെന്ന നിലപാടിലാണ് വിവരാവകാശ കമ്മീഷന്. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിട്ടും അത് തീര്‍പ്പാക്കാന്‍ വിവരാവകാശ കമ്മീഷന് തയ്യാറാകുന്നില്ല.
അഞ്ച് പേജുകള്‍ പുറത്തുവിടാമെന്ന് സാംസ്കാരിക വകുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ വിവാരാവകാശ കമ്മീഷന് കൃത്യമായ നടപടി സ്വീകരിക്കുന്നില്ല.








