Vazhchayugam

Live News

മ​ദ്രാസ് IITയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരമില്ല; ആലപിച്ചത് ദേശീയ ഗാനവും തമിഴ് തായ് വാഴ്ത്തും

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഐഎസ്എല്ലിലെ ആദ്യ പോരാട്ടത്തില്‍ ഇന്റര്‍ കാശിയെ വീഴ്ത്തി വിജയത്തുടക്കമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്

ചരിത്രത്തിലാദ്യം, ഗ്യാനേഷ് കുമാറിനെ നീക്കാൻ കേരളത്തിൽ പ്രമേയം; എൽഡിഎഫ് പിന്തുണക്കും

‘നിന്‍റെ അച്ഛൻ എവിടെയാടാ?’; വൈദ്യപരിശോധനയ്ക്ക് എത്തിച്ച സുഹൈലിന് നേരെ കൈയേറ്റശ്രമം

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തെത്തിയ പിണറായി വിജയന് വൻ സ്വീകരണം

28.3°C
  • Kottayam
October 12, 2026
Follow Us:
VazhchayugamBlogNationalഒറ്റക്കെട്ടായി മുന്നോട്ട്; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം, ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം

ഒറ്റക്കെട്ടായി മുന്നോട്ട്; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം, ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം

ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കൾ അറിയിച്ചു. 3 മണിക്കൂർ ചർച്ച നീണ്ടു. നിരവധി നിർദ്ദേശങ്ങൾ നേതാക്കൾ നൽകി. എല്ലാവരും ചിന്തകൾ പങ്ക് വച്ചു. ഓൺലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഭരണഘടനക്കും ജനാധിപത്യത്തിനും യുവാക്കൾക്കുമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും.

ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ എംപിമാർ രാഷ്ട്രപതിയെ കാണാൻ സമയം തേടും. ജനങ്ങളുടെ അവകാശം ബിജെപി തട്ടിയെടുക്കുന്നു എന്നും പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയെന്നും മമത ബാനർജി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യത്ത് 5 മഹാ റാലികൾ സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉടൻ രാജിവെക്കണം. യുവാക്കളും സ്ത്രീകളും എല്ലാ വിഭാഗക്കാരും ഞങ്ങളെ പിന്തുണയ്ക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും ജനാധിപത്യത്തെ ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ തകർത്തവരെ ശിക്ഷിക്കും. അത് ഇന്ത്യ സഖ്യ നേതാക്കൾ ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags