Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaമെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്

മെസ്സിയുടെ പേരിലെ തട്ടിപ്പ്: അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്

തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പില്‍ എസ്‌ഐടി തലവന്‍ ആഭ്യന്തര മന്ത്രിയെ അന്വേഷണ പുരോഗതി അറിയിച്ചു. പരിശോധന വിവരങ്ങളും തുടരന്വേഷണ കാര്യങ്ങളും മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ മുന്‍ കായിക മന്ത്രിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.

അതേസമയം, തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട എസ്‌ഐടി പരിശോധനയില്‍ രേഖകളും മെമ്മറി കാര്‍ഡും കസ്റ്റഡിയില്‍ എടുത്തു. റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധനയില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.

എസ്‌ഐടി പരിധിയില്‍ കൂടുതല്‍ വിദേശ കറന്‍സിയും കണ്ടെടുത്തെന്നാണ് സൂചന. ഇക്കാര്യം എസ്‌ഐടി തലവന്‍ വിശദീകരിക്കുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍ പറഞ്ഞു. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്‌ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു.

കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടന്‍ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags